കൊച്ചി: ജില്ലയിലെ ഭക്ഷണശാലകളിൽ നിന്ന് വരും ദിവസങ്ങളിൽ അനുവദിക്കുക ഹോം ഡെലിവറി മാത്രം. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നു മുതൽ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണങ്ങളേത്തുടർന്നാണിത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള കൊവിഡ് പരിശോധനാ ക്യാമ്പുകളുടെ പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു. ആദിവാസി ഊരുകളിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ റവന്യൂ, ഫോറസ്റ്റ്, പൊലീസ് തുടങ്ങിയ വകുപ്പുകൾ മികച്ച സേവനമാണ് നടത്തുന്നതെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു.