ഫോർട്ടുകൊച്ചി: മയക്കുമരുന്നുകളുമായി രണ്ട് യുവാക്കളെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.കോതമംഗലം കോട്ടപടിയിൽ കുറ്റിച്ചിറ വീട്ടിൽ മുഹമ്മദ് നിസാം (26) സുഹൃത്ത് ഫർബിൻ കരീം (26) എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ പക്കൽ നിന്നും 200 ഗ്രാം എം.ഡി.എം മയക്കമരുന്ന് കണ്ടെത്തി.വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ മയക്കമരുന്ന് എത്തിക്കുന്നത് ഇവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.