kaladharan

ആലുവ: സി.പി.ഐ നേതാവും എ.ഐ.ടി.യു.സി ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കോഴിപ്പുറം കലാധരൻ (89) നിര്യാതനായി. തത്തപ്പിള്ളി കോഴിപ്പുറം കുടുംബാംഗമാണ്. ചൊവ്വര വാരണക്കാട് കുടുംബാംഗം രാജേശ്വരിയാണ് ഭാര്യ. മക്കൾ: പ്രമീള പീതാംബരൻ, പരേതയായ പ്രജാത മുരളീധരൻ, പ്രസീത ഗോപാലകൃഷ്ണൻ (വെണ്ടർ കുറുപ്പംപടി), പ്രഫുല്ലമോഹൻ (ആധാരമെഴുത്ത്, ആലുവ), പ്രതിഭ (എൽ.ഐ.സി). മരുമക്കൾ: പീതാംബരൻ, മുരളീധരൻ (ദുബായ്), ഗോപാലകൃഷ്ണൻ (ആധാരമെഴുത്ത്, പെരുമ്പാവൂർ), മോഹൻ (ബിസിനസ്), മുരളീധരൻ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, ചേന്ദമംഗലം സർവീസ് സഹകരണബാങ്ക്). സിനിമാതാരം അനന്യ പേരക്കുട്ടിയാണ്.