1
അറസ്റ്റിലായ റിൻഷാദ്

പള്ളുരുത്തി: കൊവിഡ് മാനദണ്ഡ ലംഘനം ചോദ്യം ചെയ്ത എസ്.ഐയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി റിൻഷാദാണ് (21) അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രി തങ്ങൾ നഗറിലാണ് സംഭവം.മാസ്ക് ധരിക്കാതെ എത്തിയ ഇയാളോട് പിഴ അടക്കാൻ പറഞ്ഞതിനെ തുടർന്ന് ക്ഷുഭിതനാവുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലും തകർത്തു. പരിക്കേറ്റ എസ്.ഐ.വൈ. ദീപു ആശുപത്രിയിൽ ചികിത്സ തേടി.യുവാവിനെ റിമാൻഡ് ചെയ്തു.