raco
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന വൃക്ഷത്തൈ വിതരണം കൗൺസിലർ സുധ ദിലീപ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാജാജി റോഡിൽ അംബേദ്കർ സ്റ്റേഡിയത്തിന് സമീപം വൃക്ഷത്തൈനട്ടും റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവിക്ക് ഫലവൃക്ഷത്തൈ നൽകിയും കൗൺസിലർ സുധാ ദിലീപ്കുമാർ പരിസ്ഥിതി ദിനാചരണംഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷനുകൾക്ക് റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പരിസരവും വൃത്തിയാക്കും.