ആലുവ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ. മാനന്തവാടി കായലിങ്കൽ കോളനി വീട്ടിൽ സുധീഷ് (സുർക്കൻ സുധീർ -29) നെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ട് മെഡിക്കൽ ഷോപ്പുകളിലും ഒരു കണ്ണട ഷോപ്പിലും മോഷണം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തി വരികെയാണ് പിടിയിലായത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.എസ്.എച്ച്.ഒ പി.എസ്. രാജേഷ്, എസ്.ഐമാരായ ആർ. വിനോദ്, വിപിൻ ചന്ദ്രൻ , ടി.വി. ഷാജു, എം.എ കദീജ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.