മുളന്തുരുത്തി: രോഗിയേയും കൊണ്ടുപോയ ആംബുലൻസ് റോഡിൽ തെന്നി മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ മുളന്തുരുത്തി തുരുത്തിക്കരയിലായിരുന്നു അപകടം. ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയേയും കൊണ്ട് എറണാകുളത്തേയ്ക്കു പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിൽ തെന്നി മറിയുകയായിരുന്നു.ഡ്രൈവറടക്കം അഞ്ചു പേർ ആംബുലൻസിൽ ഉണ്ടായിരുന്നത്.ശബ്ദം കേട്ടെത്തിയ നാട്ടുകാർ രോഗിയെയടക്കം ആശുപത്രിയിൽ എത്തിക്കുകായായിരുന്നു.