മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 23ന് നിര്യാതനായ ഗോപാലകൃഷ്ണപൈ യുടെ (78) മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരം പാങ്ങോട് എന്ന മേൽവിലാസത്തിലാണ് ഇദ്ദേഹത്തെ കൂടെയെത്തിയവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം മേൽവിലാസത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായതോടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ജി.എസ്.ബി സാമൂഹിക പ്രവർത്തകരായ സി.ജി. രാജഗോപാൽ, ശ്രീവെങ്കടേശ സേവാസമിതി സെക്രട്ടറി എ. ശൈലേഷ്പൈ, പത്രപ്രവർത്തകനായ എസ്. കൃഷ്ണകുമാർ എന്നിവർ മൃതദേഹം ഏറ്റെടുത്ത് ആചാരവിധി പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കായി അന്വേഷണം തുടരുന്നു.