കൊച്ചി: കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബ്ലേഡ് മാഫിയകൾക്കും വട്ടിപ്പലിശക്കാർക്കുമെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

എറണാകുളം ജില്ലയുടെ പല പ്രദേശങ്ങളിലും പ്രത്യേകിച്ച് കൊച്ചിയിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാണെന്ന് ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ പറഞ്ഞു. പണം അടയ്ക്കാത്തവരുടെ വീടുകളിൽ രാത്രികാലങ്ങളിൽ ചെന്ന് ശല്യപ്പെടുത്തുന്നുവെന്നത് സ്ഥിരം പരാതിയാണ്. ഇത്തരം അനധികൃത പണമിടപാട് സംഘങ്ങളെ അമർച്ചചെയ്ത് ജനങ്ങളുടെ സ്വസ്ഥജീവിതം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.