കൊച്ചി: എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ മേഖലാ ഓഫീസ് എറണാകുളം രാജാജി റോഡിലെ ചിക്കാഗോ പ്ലാസയിൽ ആരംഭിച്ചു. വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, തോമസ് കെ.തോമസ് എം.എൽ.എ, ദേശീയ സെക്രട്ടറിമാരായ എൻ.എ. മുഹമ്മദ് കുട്ടി, ജോസ്‌മോൻ, അഡ്വ. സുരേഷ് ബാബു, ലതികാ സുഭാഷ് എന്നിവർ പങ്കെടുത്തു.