കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എൽ.ഡി.എഫ് വെണ്ണല പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സി.പി.എം വൈറ്റില ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ബി.ഹർഷൽ അദ്ധ്യക്ഷനായി, പി.കെ. മിറാജ്, ജോർജ് പ്രദീപ്, ദീപിക രാമചന്ദ്രൻ, വത്സല വസന്തകുമാർ, പി.എ. താജുദീൻ തുടങ്ങിയവർ സംസാരിച്ചു.