കളമശേരി: കൊച്ചി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജീവജലത്തിന് ഒരു മൺപാത്രം എന്ന പദ്ധതിയിലൂടെ ലോക ശ്രദ്ധ നേടിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമായ ശ്രീമൻ നാരായണനെ കിൻഡർ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി ആദരിച്ചു.കിൻഡർ ആരോഗ്യ മരം പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്ക് നൂറോളം വൃക്ഷത്തൈ വിതരണം ചെയ്തു.ജനറൽ മാനേജർ ജിജേഷ്, നഴ്സിംഗ് സുപ്രവൈസർ സിസ്റ്റർ മിനി തുടങ്ങിയവർ പങ്കെടുത്തു.