kklm
കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതിദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ സ്കൂൾ ജൈവവൈവിധ്യോദ്യാനത്തിലേയ്ക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ സ്കൂൾ ജൈവവൈവിധ്യോദ്യാനത്തിലേയ്ക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മരിയാ ഗൊരേത്തി, മുനിസിപ്പൽ കൗൺസിലർ സുമ വിശ്വംഭരൻ, പി.ടി. എ പ്രസിഡന്റ് പി.ബി. സാജു, വൈസ് പ്രസിഡന്റ് സിൽവി.കെ.ജോബി, ഹെഡ്മിസ്ട്രസ് എം.ഗീതാദേവി, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പാർവതി ബി. നായർ എന്നിവർ പങ്കെടുത്തു. കവിതാരചന, ചിത്രരചന, പരിസ്ഥിതി ക്വിസ്, പരിസ്ഥിതി ഫോട്ടോഗ്രഫി തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും.