കളമശേരി: ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ ക്യാമ്പസിൽ വിവിധയിനം വൃക്ഷതൈകൾ നട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു .ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോർ റുംഗ്, ഡയറക്ടർ മാർക്കറ്റിംഗ് , അനുപം മിശ്ര, ഡയറക്ടർ ഫിനാൻസ് , ശക്തിമണി, ഡയറക്ടർ ടെക്നിക്കൽ എ.എസ്. കേശവൻ നമ്പൂരി, മാനവ വിഭവശേഷി വിഭാഗം ജനറൽ മാനേജർ എ. ആർ.മോഹൻകുമാർ, ഫാക്ടിലെ മുതിർന്ന ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലും അമ്പലമേട്ടിലും ഉള്ള ക്യാമ്പസുകളിൽ നിരന്തരമായി വൃക്ഷതൈകൾ നടുന്നതിന് നടപ്പുവർഷം പദ്ധതി ഇട്ടിട്ടുണ്ട്.