pregnent-womens

കൊച്ചി: കൊവിഡ് രണ്ടാംഘട്ടം ഗർഭിണികളെ കൂടുതലായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ.

കൊവിഡ് ബാധയെ തുടർന്ന് മാസം തികയാതെ പ്രസവിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രസവങ്ങളി​ൽ 15 ശതമാനവും മാസം തികയാതെയാണ് പ്രസവിക്കുന്നത്. കൊവി​ഡ് രോഗിയായ അമ്മയിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുമ്പോഴാണ് അടി​യന്തര ശസ്ത്രക്രി​യയി​ലൂടെ കുഞ്ഞി​നെ പുറത്തെടുക്കുന്നത്. കുഞ്ഞിനും വേണ്ട ഓക്സിജൻ അമ്മയുടെ ശ്വാസത്തിൽ നിന്ന് തന്നെ ലഭിക്കണം.

ശ്രദ്ധിക്കണം

 രോഗത്തെ അകറ്റാൻ പരമാവധി മുൻകരുതലുകളെടുക്കുക.

 പ്രായമുള്ളവർ, പ്രമേഹം, രക്തസമ്മർദം എന്നിവയുള്ളവർക്കാണ് രോഗം മൂർച്ഛിക്കുക. അഞ്ചാം മാസം കഴി​ഞ്ഞാൽ കൂടുതൽ കരുതൽ വേണം

 അമിതമായി വിശ്രമിക്കരുത്

 ധാരാളം വെള്ളം കുടിക്കുക
 പൾസ് ഓക്‌സിമീറ്ററിൽ ഓക്‌സിജൻ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക
 കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തണം

ഭയപ്പെടേണ്ട

കൊവിഡ് ബാധിതരായ ഗർഭിണികൾ ഭയപ്പെടേണ്ട ആവശ്യമില്ല. കൊവിഡാനന്തര പ്രശ്നങ്ങളും മറ്റുള്ളവരെ അപേക്ഷിച്ചു കൂടില്ല. ആശുപത്രികളിൽ എത്താൻ സാധിക്കാത്തവർക്കായി ടെലി കൗൺസിലിംഗം സൗകര്യം ഉണ്ട്.

ഡോ.എസ്.അജിത്ത്, ഗൈനക്കോളജി വിഭാഗം മേധാവി, പരിയാരം മെഡിക്കൽ കോളേജ്