കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇടക്കൊച്ചി 2481-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ 15,16 ഡിവിഷനുകളിൽ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ഓക്സീമീറ്റർ, പി.പി.ഇ.കിറ്റ്, വിറ്റാമിൻ ഗുളികൾ എന്നിവ നൽകി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് സി.പി. മുകേഷ്, സെക്രട്ടറി വി.എൽ. ബാബു, കമ്മറ്റി അംഗങ്ങളായ ഹരീഷ് വി, പി.കെ. രാജീവ് എന്നിവർ നേതൃത്വം നൽകി.