കുറുപ്പംപടി: ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പി.എസ്.വേണുഗോപാൽ. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ 67887 രൂപ ഏറ്റുവാങ്ങി. സമൂഹ അടുക്കള, സൗജന്യ ആംബുലൻസ്, ടാക്സി സൗകര്യം, ഡൊമിസിലിയറി കെയർ സെന്റർ, ഭക്ഷ്യക്കിറ്റ് വിതരണം, വാർഡ് തല വാർ റൂമുകളുടെ ക്രമീകരണം എന്നിവയ്ക്ക് ഈ തുക ഉപയോഗിക്കും. വൈസ് പ്രസിഡന്റ് ദീപ ജോയി, ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽ കുമാർ, എസ്.മോഹനൻ, സാബുപോൾ, പഞ്ചായത്ത്സെക്രട്ടറി എൻ.രവികുമാർ, പി.എസ്.സുരേഷ് എന്നിവർ പങ്കെടുത്തു.