cusat

കളമശേരി: കേരള സർക്കാർ വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യവനവത്ക്കരണ വിഭാഗം കുസാറ്റുമായി 'സഹകരിച്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ ക്യാമ്പസിൽ കളമശേരി നിപ്പോൺ ടൊയോട്ട കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേ‌ർന്ന് 300 ഫലവൃക്ഷത്തൈകൾ നട്ടു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായിരുന്ന സുന്ദർലാൽ ബഹുഗുണ, സുഗതകുമാരി എന്നിവരെ അനുസ്മരിച്ചു.
വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ,രജിസ്ട്രാർ ഡോ. വി. മീര, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. കെ. ഗിരീഷ്കുമാർ, സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു,ഫോറസ്റ്റ് കൺസർവേറ്റർ
ഡോ. സി.മീനാക്ഷി ഐ.എഫ്.എസ്, അസിസ്റ്റന്റ് കൺസർവേറ്റർ എ. ജയമാധവൻ, റേഞ്ച് ഓഫീസർ രഞ്ജിത്ത്, മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജമാൽ മണക്കാടൻ, പി.കെ. സുരേഷ്കുമാർ, പി.എസ്.ജയരാജ് , അരുൾ വി. നാഥ് എന്നിവർ പങ്കെടുത്തു.