p-2
മുടക്കുഴ സർവീസ് സഹകരണ ബാങ്കിൽ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.മാത്യു, ജോസ്.എ.പോൾ, ഷോജറോയി, വൽസ വേലായുധൻ, രജിത ജയമോൻ, ഡോളി ബാബു. അനാമിക ശിവൻ, സോമി ബിജു. കൃഷി ഓഫീസർ ഹാജിറ ആയുർവേദ ഡോക്ടർ അഖിത ബിഗം എന്നിവർ പങ്കെടുത്തു. മുടക്കുഴ സർവീസ് സഹകരണ ബാങ്കിൽ നടന്ന പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു.