enviournmentday
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ മാനാറി ഭാവന ലൈബ്രറിയിൽ നടത്തിയ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള 63 ലൈബ്രറികളിൽ വൃക്ഷത്തൈകൾ നട്ടും വൃക്ഷ തൈകൾ വിതരണം നടത്തിയും ലൈബ്രറിയും പരിസര പ്രദേശങ്ങൾ ശുചീകരിച്ചും പരിസ്ഥിതി ദിനാചരണം നടത്തി. മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ താലൂക്ക് തല പരിസ്ഥിതി ദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.എം.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ‌ജയശ്രീ ശ്രീധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് എം.കെ.ജോർജ്ജും, പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റവും, ആട്ടായം പീപ്പിൾസ് ലൈബ്രറിയിൽ പ്രസിഡന്റ് ബോസും, കദളിക്കാട് നാഷണൽ ലൈബ്രറിയിൽ സെക്രട്ടറി സുഭാഷും, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ സെക്രട്ടറി പ്രഭാകരനും,കായനാട് ഗ്രാമീണ വായനശാലയിൽ സെക്രട്ടറി കൃഷ്ണൻകുട്ടിയും, വാളകം പബ്ലിക് ലൈബ്രറിയിൽപ്രസിഡന്റ് മാത്തുകുട്ടിയും, മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ജയനും, വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ കൗൺസിലർ ആർ. രാജീവും വൃക്ഷത്തൈകൾ നട്ടു.

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ നടന്നപരിസ്ഥിതി ദിനാചരണത്തിൽ ഹെഡ് മാസ്റ്റർ ഷാബു കുര്യാക്കോസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.കെ.ബിജു സന്ദേശം നൽകി. പായിപ്ര ഗ്രാമഞ്ചായത്ത് പത്താം വാർഡിൽ മെമ്പർ ദീപാ റോയ് വൃക്ഷത്തൈ നട്ടു. മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി സന്ദേശം നൽകി. പായിപ്ര ഗവണ്മെന്റ് യു.പി.സ്കൂളിൽ നടന്ന നന്മമരം ചലഞ്ച് പഞ്ചായത്ത് മെമ്പർ പി.എച്ച്. സക്കീർ ഹുസൈൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആയവന പഞ്ചായത്ത് സമിതിയുടെ നേതൃത്ത്വത്തിൽ കൊച്ചി തേനി ദേശീയ പാതയോരങ്ങളിൽ ഏനാനല്ലൂർ ഭാഗത്ത്‌ നടന്ന വൃക്ഷത്തൈ നടൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.പി.തങ്കക്കുട്ടൻ ഉദ്ഘാടനം ചെയ്തു.