കുത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ പരിസ്ഥിതി ദിനാചരണം നഗരസഭ കൗൺസിലർ സന്ധ്യ മോൾ പി.ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശുചീകരണം,കുട്ടികളുടെ വീടുകളിൽ ജൈവവൈവിധ്യ ഉദ്യാനമൊരുക്കൽ, വൃക്ഷത്തൈ പരിപാലനം തുടങ്ങിയവ നടന്നു.പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാാക്കോസ് അദ്ധ്യക്ഷനായി. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗവും അസിസ്റ്ററ്റ് പ്രോഫസറുമായ ജിമ്മി ജെയിംസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി, ടി.വി. മായ, ജെസി ജോൺ, എൻ.എം ഷീജ തുടങ്ങിയവർ പങ്കെടുത്തു.