ഇലഞ്ഞി: മണ്ണിനേയും പ്രകൃതിയെയും ഒപ്പം മനുഷ്യനെയും സംരക്ഷിക്കുക എന്ന മുദ്രവാക്യവുമായി കേരള കോൺഗ്രസ്‌ (എം)ഇലഞ്ഞി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം ചെയ്തു.സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ജോയി കുളത്തിങ്കൽ അദ്ധ്യക്ഷനായി. വിതരണോദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ എർണ്യാകുളത്തിലിന് വൃക്ഷത്തൈ നൽകി ഡോക്ടർ സിന്ധുമോൾ ജേക്കബ് നിർവഹിച്ചു.