മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖല കമ്മിറ്റി വാക്സിൻ ചലഞ്ചിൽ പങ്കാളിയായി. മേഖല കമ്മിറ്റി സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് കൈമാറി. ചടങ്ങിൽ കെ.പി.എ മൂവാറ്റുപുഴ മേഖല പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ ഇ.വി.രാജൻ, മേഖല സെക്രട്ടറി ബേബി മാത്യു, ജില്ല വൈസ് പ്രസിഡന്റ് പി.ജി. അനിൽകുമാർ, മേഖല ട്രഷറർ കെ.എ. സിറാജ് എന്നിവർ പങ്കെടുത്തു.