തൃപ്പൂണിത്തുറ: നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനാറ ബാങ്കിനറെ കൈത്താങ്ങ്. ആദ്യ ഗഡുവായി 6,51,750 രൂപ അനുവദിച്ചു. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് കട്ടിൽ, ബെഡ്, പി.പി.ഇ കിറ്റ് മറ്റ് അനുബന്ധ ഉപകരണങ്ങൾ സംഭരിക്കുന്നതിനായാണ് സി.എസ്. ആർ ഫണ്ടിൽ നിന്നും തുക അനുവദിച്ചത് . അനുമതിപത്രം കനാറ ബാങ്ക് എറണാകുളം റീജിയണൽ മാനേജർ സി. സത്യനാരായണൻ നഗരസഭാ ചെയർ പേഴ്സൺ രമ സന്തോഷിന് കൈമാറി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സൈഗാൾ, സെക്രടറി , അഭിലാഷ്, കനാറ ബാങ്ക് റീജിയണൽ ഓഫീസിലേയും, തൃപ്പൂണിത്തുറ ബ്രാഞ്ചിലേയും, നഗരസഭയിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.