പെരുമ്പാവൂർ: സർക്കാർ പദ്ധതികളുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണത്തിന് കൂവപ്പടി പഞ്ചായത്തിൽ തുടക്കം കുറിച്ചു. 20 വാർഡുകളിലേയും കുടുംബശ്രീയിലെ ആരോഗ്യ വോളണ്ടിയർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ടാപ്പിംഗ് റിസോഴ്‌സ് ടീം അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ശുചീകരണ പ്രർത്തനങ്ം നടത്തും. പഞ്ചായത്ത്തല ഉദ്ഘാടനം 11-ാം വാർഡിലെ വില്ലേജ് ഓഫീസിന്റേയും പഞ്ചായത്ത് കാര്യാലയത്തിന്റേയും പരിസര പ്രദേശങ്ങൾ ശുചീകരിച്ച് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാർ ,സെക്രട്ടറി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.