കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുകൾ വാർഡ് തലശുചീകരണവും വൃക്ഷത്തൈ നടൽ പദ്ധതിയും പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ഷാൻസി ഷെജി അദ്ധ്യക്ഷയായി. പി.എസ്.ഗിരിജ, ആൻസി ഷാജി, പി.എസ്.രമണി, ആർ.രാജിവ്, സി.ജെ. ജോർജ്, രജിതമോൾ ജയൻ തുടങ്ങിയവർ സംസാരിച്ചു.