ആലങ്ങാട്: നെടുകപ്പിള്ളി ഫാമിലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ വീടുകളിൽ നിന്നും ശേഖരിച്ച നൂറിലധികം പൊതിചോറ് ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കൊവിഡ് ബാധിതരായവർക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗവും നീറിക്കോട്‌ സഹകരണ ബാങ്ക് സെക്രട്ടറിയുമായ എ.എസ്. അനിൽകുമാർ വാർഡ് മെമ്പർ സുനി സജീവന് വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ രക്ഷാധികാരികളായ എൻ.എ. സത്യൻ, എൻ.എ. ബാബു, പ്രസിഡന്റ് എൻ.എം. ഷാജി, സെക്രട്ടറി രാജീവ് നെടുകപ്പിള്ളി, വൈസ് പ്രസിഡന്റ് ഷീറാസ് ബാബു, ധനേഷ് സത്യൻ , ജോയിന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു.