nagarasabha
നഗരത്തിൽ ഒരു കുട്ടിവനം പദ്ധതിക്ക് തുടക്കം കുറിച്ച് നഗരസഭ ചെയർമാൻ പി.പി. എൽദോസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നി‌വഹിക്കുന്നു

മൂവാറ്റുപുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയും വനംവകുപ്പും സംയുക്തമായി നടപ്പാക്കുന്ന നഗരത്തിൽ ഒരു കുട്ടിവനം പദ്ധതിക്ക് തുടക്കം കുറിച്ച് വൃക്ഷത്തൈകൾ നട്ടു. മിയാവാക്കി പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വിവിധ ഇനത്തിൽപ്പെട് 1200 വൃക്ഷത്തൈകളാണ് ഇവിടെ നട്ടു പരിപാലിക്കുന്നത്. 3.5 ലക്ഷം രൂപയാണ് പദ്ധതിക്ക് ഒന്നാം ഘട്ടമായി വനം വകുപ്പ് വകയിരുത്തിയിട്ടുള്ളത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടി കോതമംഗലം ഹരിത വനസംരക്ഷണ സമിതിക്കാണ് തുടർ പരിചരണ ഉത്തരവാദിത്വം.നഗരസഭ ചെയർമാൻ പി.പി.എൽദോസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നി‌വഹിച്ചു. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.