ചോറ്റാനിക്കര : ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡോ.ജിസ്മോൾ, കൃഷി ഓഫീസർ മഞ്ജു റോഷ്നി, അസിസ്റ്റന്റ് സെക്രട്ടറി ഐസക് ജോർജ്, എൻ.ലേഖ പ്രമോദ്, സീന, പി.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകൾക്ക് 2000 വൃക്ഷത്തൈകളും വിതരണം ചെയ്തു.