പറവൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൻചിറയിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതിദിനത്തിൽ നട്ടവൃക്ഷത്തെ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. തുടർന്ന് തെങ്ങിൻ തൈകൾ വിതരണവും ഫലവൃക്ഷങ്ങൾ നടലും നടത്തി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ്, മുനിസിപ്പൽ കൗൺസിലർ രഞ്ജിത്ത് മോഹൻ, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ ടി.ജി.വിജയൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരേഷ് വെണ്മനശേരി, വൈസ് പ്രസിഡന്റ് സുധാചന്ദ്, അനിൽ ചിറവക്കാട്ട്, വിവേക് പഴങ്ങാട്ടുവെളി, രാജു മാടവന, എ.എം. രമേഷ്, പി.കെ. വിനോഷ് എന്നിവർ പങ്കെടുത്തു.