പറവൂർ: പരിസ്ഥിതി ദിനത്തോടബനുബന്ധിച്ച് വടക്കേക്കര പഞ്ചായത്ത് കുഞ്ഞിത്തൈ പതിനെഴാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങളും, വൃക്ഷത്തെ നടീലും നടന്നു. കുഞ്ഞിത്തൈ എസ്.എൻ.എൽ.പി സ്കൂളിൽപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി വർഗീസ് മാണിയാറ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.കെ. സച്ചിദാനന്ദൻ, അനിൽ ഏലിയാസ്, ടി.കെ. ബാബു, പി.ബി. ബൈജു, സജ്ന സച്ചിദാനന്ദൻ, നിബോ ഷാജി, സിന്ധു രാജപ്പൻ, എം.എം. ദിനകരൻ ശ്യാം പടന്നയിൽ, ബിനു സേവ്യാർ തുടങ്ങിയവർ പങ്കെടുത്തു.