മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് 4, 6 വാർഡുകളിൽ ഇഷ്ടമരം ചലഞ്ചിന്റെ ഭാഗമായി വൃക്ഷത്തൈകളായ നെല്ലി, മാതാള നാരകം, പേര, ഇല്ലി, പുളി തുടങ്ങിയ തൈകളുടെ വിതരണവും നടീലും നടന്നു. മാറാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും നന്മ മരം സംസ്ഥാനപരിസ്ഥിതി അവാർഡ് ലഭിച്ച ബാബു തട്ടാറുകുന്നേലിന്റെ നേതൃത്വത്തിൽ വാർഡ് അംഗം റോണിവടക്കൻ ഉദ്ഘാടനം ചെയ്തു.മോഹനൻ വട്ടക്കുന്നേൽ ബിനിൽ തങ്കപ്പൻ കൈതകുളത്തിൽ എന്നിവർ പങ്കെടുത്തു.