പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തെനട്ട് നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, കെ.ജെ. ഷൈൻ, കൗൺസിലർമാരായ ജഹാംഗീർ, ലിജി ലൈഗോഷ്, പി.ഡി. സുകുമാരി, ഗീത ബാബു എന്നിവർ പങ്കെടുത്തു.