കൊച്ചി: കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ കിന്റർഗാർഡനിലെ പ്രവേശനോത്സവം നാളെ രാവിലെ 8ന് നടക്കും. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കുട്ടികളെ സ്വീകരിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾ, കൊറോണ വൈറസിനെക്കുറിച്ചുള്ള ലഘു നാടകം, നൃത്തരൂപങ്ങൾ, സംഗീതം തുടങ്ങിയവ ഒരുക്കും.