‌മൂവാറ്റുപുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ പട്ടണത്തിലെ പാതയോരങ്ങളും കടകളും അണുവിമുക്തമാക്കി. പെട്രോൾ പമ്പുകൾ, ബസ് സ്റ്റാൻഡുകൾ, മൂവാറ്റുപുഴ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും അണുനാശിനി തെളിച്ചു. മെഗാ ക്ലീനിംഗിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ എന്നിവർ പങ്കെടുത്തു.