അങ്കമാലി:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്അങ്കമാലി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന വൃക്ഷത്തൈ വിതരണോദ്ഘാടനം അങ്കമാലി റോജി എം.ജോൺ എം.എല്‍.എ നി‌ർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ബാധിച്ചു മരിച്ച കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം.കെ.മോഹനന്റെ സ്മരണാർത്ഥം ഓർമ്മ മരം കാമ്പയിൻ സംഘടിപ്പിച്ചു. ഏരിയ തല ഉദ്‌ഘാടനം നായത്തോട്ടിൽ സെക്രട്ടറി കെ.പി.റെജീഷ് നിർവഹിച്ചു.ഏരിയ ട്രഷറർ കെ.ഐ.കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ അങ്കമാലി മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നായത്തോട് സെന്റെ ജോസഫ്സ് പ്രിന്റേഴ്സ് അങ്കണത്തിൽ ഷാജി യോഹന്നാന്‍ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൃക്ഷത്തൈ വിതരണം നടത്തി. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ടി.എസ്.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുറവൂർ ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് വ്യക്ഷത്തൈ നട്ട് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. സെന്റ് അഗസ്റ്റിൻസ് യു.പി സ്കൂളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി മാർട്ടിൻ വൃക്ഷത്തൈ നട്ടു. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ യൂണിറ്റുകളിൽ പത്ത് വൃക്ഷ തൈകൾ വീതം നട്ടു.ബ്ലോക്ക്തല ഉദ്ഘാടനം മഞ്ഞപ്ര ചന്ദ്രപ്പുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു.പീച്ചാനിക്കാട് കെ.സി.വൈ. എമ്മിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി റോജി എം .ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോതകളങ്ങര മൂന്നാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ വിതരണംബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ.അനിൽ ഉദ്ഘാടനം ചെയ്തു.