പിറവം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷത്തൈകളുടെ നിയോജകമണ്ഡലതല വിതരണോദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അദ്ധ്യക്ഷത വഹിച്ചു. ലളിത വിജയൻ, സിജി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, കുഞ്ഞുമോൾ യേശുദാസ്, വിജയകുമാരി, ഡോജിൻ ജോൺ, ശശി, എൽസി ടോമി തുടങ്ങിയവർ പങ്കെടുത്തു.