
മേമടങ്ങ് : നിർമ്മല സ്‌കൂൾ റിട്ട. അദ്ധ്യാപകൻ ജോൺ നമ്പേലി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മൂവാറ്റുപുഴ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ മെമ്പർ, ഭൂപണയ ബാങ്ക് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : തൊടുപുഴ കോടമുള്ളിൽ കടുംബാംഗം ഗ്രേസി. മക്കൾ: ജോസ് (എൻജിനിയർ, സൂററ്റ് ), ഡാലിയ (ടീച്ചർ, നിർമ്മല സ്‌കൂൾ), ബൈജു (എൻജിനിയർ, സിംഗപ്പൂർ), അഡ്വ.ജോൺ നമ്പേലി ജൂനിയർ (ഹൈക്കോർട്ട് ), ജോർഡി (എൻജിനിയർ, ഖത്തർ), ഡോ. മാത്യൂസ് (എൻ.എച്ച്.എം എറണാകുളം). മരുമക്കൾ :സാലിമ്മ നീലത്തുമുക്കിൽ, ജയിംസ് പയ്യപ്പിള്ളിൽ, റോഷ്‌നി കൊല്ലംകുടി, സൂസമ്മ പുല്ലാട്ട്, സിൻസു കണ്ണംതറ, ഷീബ മൂത്താംകുന്നത്ത്.