1

തൃക്കാക്കര: ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ് നൽകി ഇടപ്പള്ളി സർവീസ് സഹ.ബാങ്ക് മാതൃകയായി.ഇടപ്പള്ളി സെന്റ് ജോർജ് ചർച്ചിന് സമീപം ആശാരിപറമ്പ് റോഡിലെ മോഹൻദാസിന്റെ മകൾ കോതമഗലം മാർ - അത്തനേഷ്യസ് എൻ ജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശില്പ മോഹൻദാസിന്റെ അപേക്ഷ ലഭിച്ച് ഒറ്റ ദിവസം കൊണ്ടാണ് ലാപ്ടോപ്പ് അനുവദിച്ചത്.66,896 രൂപ വിലയുള്ള ലാപ്പ്ടോപ്പ് 60,500 രൂപയ്ക്ക് 36 മാസ കാലാവധിയിൽ വായ്പയായാണ് നൽകിയതെന്ന് ബാങ്ക് പ്രസിഡന്റ്‌ എൻ.എ മണി പറഞ്ഞു.വിദ്ധാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് ലാപ് ടോപ് വാങ്ങാൻ ധനസഹായത്തിനായി കോൺഗ്രസ് നേതാവ് അനിൽ പാലത്തിങ്കലുമായി ഇടപ്പള്ളി സഹ.ബാങ്ക് പ്രസിഡന്റിനെ സമീപിക്കുകയായിരുന്നു.