hitha-jayakumar

ആലുവ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് കീഴ്മാട് പഞ്ചായത്തിൽ നിന്നും ലഭിച്ച ഫലവൃക്ഷത്തൈകളുടേയും എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല തയ്യാറാക്കിയ പച്ചക്കറിത്തൈകളുടേയും വിതരണം ഗ്രാമപഞ്ചായത്തംഗം ഹിതജയകുമാർ നിർവഹിച്ചു. സി.എസ്. കുഞ്ഞുമുഹമ്മദ് തൈകൾ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡന്റ്‌ സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. കൃഷ്ണൻ, കെ.കെ. സുബ്രഹ്മണ്യൻ, വത്സല വേണുഗോപാൽ, എൻ.എസ്. സുധീഷ്,സി.എസ്. അജിതൻ, ഫാത്തിമ ഷഹനാസ്‌എന്നിവർ സംസാരിച്ചു.