പെരുമ്പാവൂർ: എസ്.എൻ.ഡി.പി കുന്നത്തുനാട് യൂണിയനിൽ പരിസ്ഥിതി ദിനം ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സൈബർ സേനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സൈബർ സേന കുന്നത്തുനാട് യൂണിയൻ വൈസ് ചെയർമാൻ വി.ജി.പ്രജീഷ്, കൺവീനർ എൻ.ആർ.ബിനോയ്, ജോയിൻ കൺവീനർ വേലു വി.എസ്, കേന്ദ്ര സമിതി അംഗം മനോജ് കപ്രക്കാട്ട് എന്നിവർ നേതൃത്വം നൽകി.