cake-
അഞ്ച് വർഷം മുമ്പ് നട്ട മരങ്ങളുടെ പിറന്നാൾ പരിസ്ഥിതി ദിനത്തിൽ ആഘോഷിക്കുന്ന കളമ്പൂർ നിവാസികൾ

പിറവം: കളമ്പൂർ പുഴക്കരയിലെ വഴിയോരത്ത് നട്ടുവളർത്തിയ മരങ്ങളുടെ അഞ്ചാം പിറന്നാൾ സ്ഥലവാസികൾ കേക്കുമുറിച്ച് ആഘോഷിച്ചു.21-ാം വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.ബാബുരാജ്‌ കളമ്പൂർ, എം.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.2016 ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ നട്ട കണിക്കൊന്നകളും പേരയും ചാമ്പയും ആര്യവേപ്പുമൊക്കെ പടർന്നു പന്തലിച്ചു കഴിഞ്ഞു.

പരിസ്ഥിതി പ്രവർത്തനങ്ങളുടെ അവബോധം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കവിയും സാഹിത്യകാരനുമായ ബാബുരാജ് കളമ്പൂരിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീട്ടുകാർ ചേർന്നാണ് മരങ്ങൾ നട്ടു വളർത്തിയത്.