thelineer

അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയും പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ തെളിനീർ അങ്കമാലിയും ചേർന്നാണ് പരിസ്ഥിതി ദിനം ആചരിച്ചത്. തെളിനീർ പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര മുഖ്യാതിഥിയായ മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാറിനും വൃക്ഷത്തൈകൾ കൈമാറി. അപ്പോളോ അഡ്ലക്സ് സി.ഇ.ഒ പി.നീലകണ്ഠനും ചേർന്ന് ആശുപത്രിയുടെ അങ്കണത്തിൽ തൈ നട്ടു. മെഡിക്കൽ ഡയറക്ടർ ഡോ.എസ്.ആർ. അനിൽ , തെളിനീർ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സ്റ്റീഫൻ, സെക്രട്ടറി ചാൾസ് ജെ.തയ്യിൽ, പി.ജെ ബാബു എന്നിവർ പങ്കെടുത്തു.