പെരുമ്പാവൂർ: കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷത്തൈ വിതരണം പദ്ധതിയുടെ പെരുമ്പാവൂർ നിയോജക മണ്ഡലതല ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. മുക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ആയ സി.ജെ. ബാബു, പി.ആർ.നാരായണൻ നായർ, അനു അബീഷ്, അംബിക മുരളീധരൻ , സെയ്‌സി ജെയിംസ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.