കാലടി: കൊറ്റമം ജോജി മെമ്മോറിയൽ വായനശാല, ചൊവ്വര ജനരഞ്ജിനി വായനശാല, വൈ.എം.എ.ലൈബ്രറി ,പാറപ്പുറം, ഗ്രാമീണ വായനശാല കാഞ്ഞൂർ, യൂസഫ് മെമ്മോറിയൽ തുറവുങ്കര, ഫ്രണ്ട്സ് ലൈബ്രറി,പിരാരൂർ, നവധാര റിക്രിയേഷൻ തേട്ടകം, ഡോ. അബ്ദുൾ കലാം ചുള്ളി, ലൈബ്രറി ആൻഡ് ആർട്ട്സ് കല്ലാല, കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ്, അതിരപ്പിള്ളി, എ.ആൻഡ്.എഫ്, അതിരപ്പിള്ളി, സഹൃദയ കലാവേദി ആൻഡ് ലൈബ്രറി മുണ്ടണ്ടാമറ്റം എന്നിവിടങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. നീലീശ്വരം ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം ജോജി മെമ്മോറിയൽ വായനശാലയുടെ പരിസ്ഥിതി പരിപാടി ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു.
കെ.കെ.വത്സൻ, ഇന്ദുലേഖ, വി.വി.തമ്പി ,റിജോറോക്കി, എം.എ. ബിജു. എന്നിവർ പങ്കെടുത്തു.