പെരുമ്പാവൂർ: അഡ്വ.പി.വി.ശ്രീനിജൻ എം.എൽ.എ നേതൃത്വം നൽകുന്ന എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും നടലും മുള്ളൻകുന്ന് കവലയിൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഫസീല ഷംനാദ് , ദിവ്യമണി എന്നിവർ പങ്കെടുത്തു.