asha-
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആശ സനിൽ തിരുമാറാടി പഞ്ചായത്തിലെ കാക്കൂർ‌ ഹോമിയോ ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നടുന്നു

പിറവം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ തിരുമാറാടി പഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ടു. കൂരാപ്പിള്ളി ഭാഗത്ത് നിന്നും ആരംഭിച്ച മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന ഏലിയാസ്, വർഗ്ഗീസ് മാണി, സുനിൽ കള്ളാട്ടുകുഴി എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരും ആർ.ആർ.ടി അംഗങ്ങളും പങ്കെടുത്തു. തൊഴിലുറപ്പ് അംഗങ്ങൾക്ക് മാസ്കും കൈയുറകളും സാനിറ്റെസറും വിതരണം ചെയ്തു.