municipality
പെരുമ്പാവൂർ നഗരസഭ ഓഫീസ് വളപ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിദിനാചരണം നഗരസഭ ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ ഓഫീസ് വളപ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിദിനാചരണം നഗരസഭ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റഷീദ ലത്തീഫ്, മിനി ജോഷി, മുൻ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, കൗൺസിൽ അംഗങ്ങളായ പി. എസ്. അഭിലാഷ്, രൂപേഷ്, അരുൺകുമാർ, സിറാജ്ജുദ്ദീൻ, ബീവി അബൂബക്കർ, ലതാ സുകുമാരൻ, അനിതാ പ്രകാശ്, സാലിദാ സിയാദ് തുടങ്ങിയവർ പങ്കെടുത്തു.