പെരുമ്പാവൂർ: അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകളുടെ വിതരണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എൻ.എംസലിം,പി.പി.തോമസ് പുല്ലൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ. ജമാൽ, അഡ്വ.ചിത്ര ചന്ദ്രൻ,പി.രഘുകുമാർ, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൽസൺ റോയ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അനക്സ് പി മാത്യു തുടങ്ങിയവർ സംസാരിച്ചു.