പെരുമ്പാവൂർ: ആവാസ വ്യവസ്ഥകൾ പുനസ്ഥാപിക്കുക എന്ന ആശയത്തെ മുൻനിർത്തി തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ആൻഡ് നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന ക്യാമ്പയിൻ ആരംഭിച്ചു.പരിസ്ഥിതി ദിനാചരണം വെങ്ങോല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ ഉദ്ഘാടനം ചെയ്തു. 25 കറിവേപ്പിൻ തൈകൾ കോതമംഗലം പീസ്‌വാലി ചെയർമാൻ പി.എം അബൂബക്കർ ഏറ്റുവാങ്ങി. സ്കൂൾ മാനേജർ പി.എ.മുഖ്താർ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ അദ്ധ്യാപകൻ വി.പി.അബൂബക്കർ പരിസ്ഥിതിദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് നിസാർ മുഹമ്മദ്, മാതൃസംഘം ചെയർപേഴ്‌സൺ നജീന അബ്ബാസ്, കെ.എസ്.അൽത്താഫ് , ഹമീദ് എം.യു, മുസ്തഫ സി.ഇ, മുനീർ ഹമീദ്, ഇബ്രാഹിം കുട്ടി പി.എ,റഫീഖ് പി.കെ, അബൂബക്കർ ഇ.കെ എന്നിവർ സംസാരിച്ചു.